‘സാഹോ’ ആദ്യ ദിനം 100 കോടി കളക്ഷൻ; റെക്കോർഡുകൾ തകർത്ത്‌ പ്രഭാസ്‌ വീണ്ടും

വൻ പ്രതീക്ഷകളോടെ ഇന്നലെ തിയേറ്ററുകളിലെത്തിയ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോക്ക്‌ റെക്കോർഡ്‌ കളക്ഷൻ. ആദ്യ ദിനം ഇന്ത്യയിൽ നിന്നും മാത്രം ചിത്രം 100 കോടി രൂപയാണ് സ്വന്തമാക്കിയത്‌. പ്രമുഖ ട്രേഡ്‌ അനലിസ്റ്റ്‌ വെബ്‌സൈറ്റായ ബോക്സ്‌ ഓഫീസ്‌ ഇന്ത്യയടക്കം കളക്ഷൻ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ആദ്യ ദിനം ഹിന്ദി പതിപ്പിന് മാത്രം 25 കോടി രൂപയാണ് ലഭിച്ചത്‌. പല പ്രമുഖ ഹിന്ദി താരങ്ങളുടെ ആദ്യ ദിന കളക്ഷനേക്കാൾ ഉയർന്ന തുകയാണ് ഇത്‌. ആന്ദ്ര പ്രദേശിൽ തന്നെ ചില സ്ഥലങ്ങളിൽ (നെല്ലൂർ, നിസാം) ബാഹുബലി 2 ന്റെ ഷെയർ സാഹോ മറി കടന്നതായും ആന്ദ്ര ബോക്സ്‌ ഓഫീസ്‌ ട്രേഡ്‌ സൈറ്റ്‌ പറയുന്നുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments