അന്താരാഷ്ട്ര നിരൂപകർ പ്രശംസകളാൽ മൂടിക്കൊണ്ട്‌ പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്‌’ !!

ലിജോ ജോസ് പെല്ലിശേരിയുടെ ഏറ്റവും പുതിയ ചിത്രം ജെല്ലിക്കെട്ട് ആണ് ഇന്ന് ഇന്ത്യയിലെയും ലോകത്തിലെയും തന്നെ സിനിമവാർത്തകളിൽ മുന്നിൽ ഉള്ളത്. ചെമ്പൻ വിനോദ്‌, ആന്റണി വർഗീസ്‌, ശാന്തി ബാലചന്ദ്രൻ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന താരങ്ങളാകുന്നത്‌.
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിലെ രണ്ടാം ദിവസം ജെല്ലിക്കെട്ട് പ്രദർശിപ്പിച്ചപ്പോൾ ലഭിച്ച സ്വീകരണം ഞെട്ടിക്കുന്നതായിരുന്നു എന്നു മാധ്യമങ്ങൾ രേഖപ്പെടുത്തുന്നു.

Master of Chaos എന്നാണ് ലിജോയ്ക്ക് ഇംഗ്ലീഷ് പ്രേക്ഷകർ നൽകിയ വിശേഷണം. തന്റെ നടന്മാരോട് മൃഗങ്ങളെ പോലെ പെരുമാറാൻ ആണ് താൻ പറഞ്ഞത് എന്നും ചിത്രത്തിൽ സംതൃപ്തനാണെന്നും ലിജോ പറയുന്നു. എന്തായാലും റിലീസിന് കാത്തിരിക്കുകയാണ് മലയാളി ആരാധകർ ഇപ്പോൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments