ഞെട്ടിക്കാൻ മരക്കാർ വരുന്നു; കിടിലൻ ലൊക്കേഷൻ ചിത്രങ്ങൾ കാണാം

മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ അനൗൺസ്‌ ചെയ്ത നാൾ മുതൽ പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ്. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും അതുപോലെ തന്നെ അഭ്യൂഹങ്ങളും ദൈനംദിനം വർദ്ധിക്കുകയുമാണ്. ചിത്രത്തിന്റെ തകർപ്പൻ ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പ്രതീക്ഷകളെല്ലാം പതിന്മടങ്ങ്‌ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്‌ എല്ലാം. സാബു സിറിൽ ആണ് ചിത്രത്തിന്റെ കലാ സംവിധാനം ഒരുക്കുന്നത്‌. മോഹൻലാലിന് പുറമെ അർജുൻ, പ്രണവ്‌ മോഹൻലാൽ, പ്രഭു, സുനിൽ ഷെട്ടി, കീർത്തി സുരേഷ്‌, കല്യാണി പ്രിയദർശൻ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments