‘അരുവി’ ഫെയിം അതിഥി ബാലൻ നിവിൻ പോളിയുടെ നായികയായി എത്തുന്നു

സണ്ണിവെയ്ൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ സണ്ണി വെയ്ൻ നിർമ്മിക്കുന്ന പടവെട്ട് എന്ന പുതിയ ചിത്രത്തിൽ നായികയായി സൗത്ത്‌ ഇന്ത്യൻ സെൻസേഷൻ അതിഥി ബാലൻ എത്തുന്നു. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. ‘അരുവി’ എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ ഒട്ടാകെ പ്രശസ്തി നേടിയ താരമാണ് അതിഥി. നിരവധി പുരസ്കാരങ്ങളും അതിഥിക്ക്‌ ഈ ചിത്രത്തിലൂടെ ലഭിച്ചിരിന്നു. ഇപ്പോൾ അരുവിക്ക്‌ ശേഷം ഏകദേശം 2 വർഷം കഴിഞ്ഞാണ് അതിഥി മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നത്‌.

Aditi Balan

നാടക രംഗത്ത് ദേശീയ പുരസ്കാരം നേടിയ ലിജു കൃഷണയാണ് പടവെട്ട്‌ സംവിധാനം ചെയ്യുന്നത്. നാടക രംഗത്തും ഹ്രസ്വചിത്രങ്ങളിലും ശ്രദ്ധേയനായ ലിജു സ്വതന്ത്രസംവിധായകനാവുന്ന ആദ്യ സിനിമയകൂടിയാണ് പടവെട്ട്. ഗോവിന്ദ വസന്ത സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഒക്‌ടോബറിൽ ആരംഭിക്കും.

Padavettu First Look Poster
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments