പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന ‘അയ്യപ്പനും കോശിയും’ ആരംഭിക്കുന്നു.

“ഏ.കെ “
“അയ്യപ്പനും കോശിയും “
ആരംഭിക്കുന്നു.
……………… ……………………… പ്രഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ അയ്യപ്പനും കോശിയും” (ഏ കെ ” ) എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ അഞ്ചിന് അട്ടപ്പാടിയിൽ ആരംഭിക്കുന്നു.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
ഏറെ വിജയം നേടിയ അനാർക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയുന്ന ചിത്രം കൂടിയാണ്.
ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നതു്.
അന്നാ രേഷ്മരാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
ഷാജു ശ്രീധർ ,ഗൗരി നന്ദ എന്നിവരും ഈ
ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ജെയ്ക്ക്സ് ബിജോയ് ഈണം പകർന്നിരിക്കുന്നു. സുധീപ് ഇളമൺ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം.മോഹൻ ദാസ്.
പ്രൊഡക്ഷൻ കൺട്രോളർ.ബാദ്ഷ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് –
പൗലോസ് കുറുമുറ്റം ജിതേഷ് അഞ്ചു മന, പ്രസാദ്.

പ്രൊമോഷൻ: പൊഫാക്ടിയോ (Poffactio)
അട്ടപ്പാടി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം സെൻട്രൽപിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments