മുണ്ട്‌ മടക്കി മാസ്സ്‌ ലുക്കിൽ പൃഥ്വിരാജ്‌; അയ്യപ്പനും കോശിയും ഷൂട്ടിംഗ്‌ ആരംഭിച്ചു

അനാർക്കലിക്ക്‌ ശേഷം സച്ചി സംവിധാനം ചെയ്യുന്ന ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് അട്ടപ്പാടിയിൽ ആരംഭിച്ചു. പൃഥ്വിരാജും ബിജു മേനോനും ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത്‌ ഗോൾഡ്‌ കോയിൻ മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം ശശിധരനും ചേർന്നാണ്. ഇന്ന് ഷുട്ടിംഗ്‌ തുടങ്ങിയ ചിത്രത്തിന്റെ ഒരു ലൊക്കേഷൻ സ്റ്റിൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. മുണ്ട്‌ മടക്കി കുത്തി തനി മാസ്സ്‌ ലുക്കിലുള്ള പൃഥ്വിരാജിന്റെ ചിത്രമാണ് ആരാധകർക്കിടയിലും മറ്റും തരംഗമാകുന്നത്‌. ഒരു റിട്ടയേർഡ്‌ പട്ടാളക്കാരനായിട്ട്‌ ആണ് പൃഥ്വിരാജ്‌ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്‌.

രണം എന്ന സിനിമക്ക്‌ ശേഷം സംഗീത സംവിധായകൻ ജേക്സ്‌ ബിജോയിയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും അയ്യപ്പനും കോശിക്കുമുണ്ട്‌. പൃഥ്വിരാജ്‌, ബിജു മേനോൻ എന്നിവർക്ക്‌ പുറമെ അന്നാ രേഷ്മരാജൻ, സിദ്ദിഖ്, അനുമോഹൻ, ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധർ, ഗൗരി നന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്‌.

സുധീപ് ഇളമൺ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. അട്ടപ്പാടി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം സെൻട്രൽപിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കും. അടുത്ത വർഷം ജനുവരിയിൽ ആണ് റിലീസ്‌ പ്രതീക്ഷിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments