എം പത്മകുമാർ ഒരുക്കി മമ്മൂക്ക നായകനാകുന്ന ബ്രഹ്മാണ്ഡ വിസ്മയ ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി സിനിമലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം എല്ലാ ഭാഷയിലും തരംഗമായി തീർന്നിട്ടുണ്ട്. ഇപ്പോൾ ചിത്രത്തിന് ആശംസയുമായി വന്നിരിക്കുന്നത് തെലുഗു സിനിമയിലെ യുവ സൂപ്പർതാരം വിജയ് ദേവരകൊണ്ടയാണ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ടീസർ ഷെയർ ചെയ്തുകൊണ്ട് വിജയ് മമ്മൂക്കയും അണിയറ പ്രവർത്തകർക്കും ആശംസ നേർന്നത്. ഇതൊരു ദൃശ്യ വിസ്മയമായിരിക്കും എന്നാണ് വിജയ് പറയുന്നത്.
Subscribe
Login
0 Comments
Oldest



