മുഖ്യ മന്ത്രിയായി മമ്മൂട്ടി, ഒപ്പം മുരളി ഗോപിയും ജോജുവും; ‘വൺ’ ഈ മാസം തുടങ്ങും

ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമക്ക്‌ ശേഷം സന്തോഷ്‌ വിശ്വനാഥ്‌ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം മുരളി ഗോപിയും ജോജു ജോർജും ഒന്നിക്കുന്നു. ‘വൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ കേരള മുഖ്യ മന്ത്രിയായിട്ടാകും മമ്മൂട്ടി എത്തുക. ബോബി – സഞ്ജയ്‌ ആണ് ഈ പൊളിറ്റികൽ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്‌. ഇതാദ്യമായാണ് ബോബി – സഞ്ജയ്‌ ടീം മമ്മൂക്കയോടൊപ്പം ഒരുമിക്കുന്നത്‌.

അടുത്ത ആഴ്ച ഷൂട്ടിംഗ്‌ തുടങ്ങുന്ന ചിത്രത്തിൽ ശ്രീനിവാസൻ, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. തിരുവനന്തപുരം ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments