നവാഗതനായ ജിത്തു കെ ജയൻ ഒരുക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു. ഇനിയും പേരിടാത്ത ചിത്രത്തിൽ സുരഭി ലക്ഷ്മിയാണ് നായികയായി അഭിനയിക്കുന്നത്. സജീർ ബാവയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ ചാലിൽ ആണ് നിർവഹിക്കുന്നത്. ചിത്രത്തെ പറ്റിയുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
Subscribe
Login
0 Comments