ക്രിക്കറ്റ്‌ താരം ഇർഫാൻ പത്താൻ സിനിമയിലേക്ക്‌; അരങ്ങേറ്റം ചിയാൻ വിക്രമിന്റെ കൂടെ

മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം ഇർഫാൻ പത്താൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. അജയ്‌ ഞ്ജാനമുത്തു സംവിധാനം ചെയ്യുന്ന തമിഴ്‌ ചിത്രത്തിലൂടെയാണ് ഇർഫാന്റെ സിനിമയിലേക്കുള്ള വരവ്‌. ചിയാൻ വിക്രം നായകനാകുന്ന ഈ ചിത്രം ഒരു ആക്ഷൻ സിനിമയാണെന്നാണ് വിവരം. 7 സ്ക്രീൻ സ്റ്റുഡിയോസും വയകോം 18 പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം ഏപ്രിൽ റിലീസ്‌ ആയിട്ടാണ് പറയപ്പെടുന്നത്‌. ഈ ചിത്രത്തിൽ ഏതാണ്ട്‌ 25 ഗെറ്റപ്പിൽ ചിയാൻ എത്തുമെന്നും നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

Director Ajay Gnanamuthu with Irfan Pathan
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments