100 കോടി നേടി അസുരൻ; ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം

വെട്രി മാരൻ – ധനുഷ്‌ കൂട്ടുകെട്ടിലെ 4ആം ചിത്രമായ അസുരൻ ബോക്സ്‌ ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച്‌ മുന്നേറുന്നു. മികച്ച അഭിപ്രായത്തോടൊപ്പം ചിത്രം കളക്ഷനും നേടി കുതിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം ഏതാണ്ട്‌ 50 കോടി കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ 100 കോടി എന്ന സ്വപന സംഘ്യയിൽ എത്തി നിൽക്കുകയാണ്. ആഗോള തലത്തിലെ കളക്ഷനും മറ്റു ഡിജിറ്റൽ, സാറ്റലൈറ്റ്‌ അവകാശത്തിന്റെ തുക എല്ലാം ചേർത്താണ് അസുരൻ ഈ നേട്ടത്തിൽ എത്തിയത്‌.

ഇതോടെ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറിയിരിക്കുകയാണ്. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആണ് അസുരനിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്‌. പച്ചയമ്മാൾ എന്ന മഞ്ജുവിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് എങ്ങും നിന്നും ലഭിച്ചത്‌. തിരിച്ചു വരവിലെ മഞ്ജുവിന്റെ ഏറ്റവും മികച്ച കഥാപാത്രവും ഇതുതന്നെ എന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments