മാസ്സ്‌ ചിത്രവുമായി ഷാജി കൈലാസ്‌ വീണ്ടും; പൃഥ്വിരാജ്‌ നായകനാകുന്ന ‘കടുവ’ ഫസ്‌റ്റ്‌ ലുക്ക്‌ പുറത്തിറങ്ങി

നീണ്ട ഇടവേളക്ക്‌ ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ഷാജി കൈലാസ്‌ തിരിച്ചു വരുന്നു. ഒരുപിടി മികച്ച ആക്ഷൻ എന്റർടൈനർ മലയാളികൾക്ക്‌ സമ്മാനിച്ച സംവിധായകന്റെ മടങ്ങി വരവ്‌ പൃഥ്വിരാജ്‌ നായകനാകുന്ന ചിത്രത്തിലൂടെയാണ്. ‘കടുവ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പൃഥ്വിരാജ്‌ തന്നെയാണ് തന്റെ ഫേസ്ബുക്ക്‌ പേജ്‌ വഴി പുറത്തിറക്കിയത്‌. ഒരു പക്കാ മാസ്സ്‌ ആക്ഷൻ ചിത്രമെന്ന് തോന്നിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ പോസ്റ്റർ.

പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്‌ ജിനു എബ്രഹാമാണ്. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌ പ്രശസ്ത തെന്നിന്ത്യൻ സംഗീതഞ്ജനായ എസ്‌. തമൻ ആണ്. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ‘കടുവ’.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments