മാമാങ്കം 300 കോടി ക്ലബിൽ എത്തും; വൈറലായി സന്തോഷ്‌ പണ്ഡിറ്റിന്റെ പോസ്റ്റ്

ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന മാമാങ്കം. അന്നൗൺസ്‌ ചെയ്ത നാൾ മുതൽ വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബർ 21ന് തിയേറ്ററുകളിലെത്തും. മാമാങ്കത്തെ കുറിച്ച്‌ പലതരം പോസ്റ്റുകൾ ദിവസേന സോഷ്യൽ മീഡിയയിൽ കാണാം. ഇന്ന് പക്ഷെ വ്യത്യസ്തമായ ഒരു പോസ്റ്റ്‌ ആണ് വൈറലായി കൊണ്ടിരിക്കുന്നത്‌. സന്തോഷ്‌ പണ്ഡിറ്റ്‌ മാമാങ്കത്തെ കുറിച്ച്‌ പറഞ്ഞ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ആണ് ഇന്നത്തെ താരം. 300 കോടി രൂപ മാമാങ്കം കളക്ഷൻ നേടുമെന്നാണ് പണ്ഡിറ്റിന്റെ പ്രവചനം. ബാഹുബലി 2, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളുടെ നാളിതുവരെയുള്ള കളക്ഷൻ മാമാങ്കം തിരുത്തിക്കുറിക്കുമെന്നും പണ്ഡിറ്റ്‌ പറയുന്നു.

Santhosh Pandit Facebook Post

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments