അനാർക്കലി റിലീസ്‌ ആയിട്ട്‌ 4 വർഷം; അയ്യപ്പനും കോശിയും ലൊക്കേഷനിൽ ആഘോഷം നടത്തി അണിയറ പ്രവർത്തകർ

തിരക്കഥാകൃത്ത്‌ സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അനാർക്കലി. പൃഥ്വിരാജ്‌, ബിജു മേനോൻ, പ്രിയൽ ഗോർ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തിയ ചിത്രം 2015 നവംബറിൽ ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്‌. കൃത്യമായി പറഞ്ഞാൽ ഇന്നേക്ക്‌ 4 വർഷം ആയി അനാർക്കലി റിലീസ്‌ ആയിട്ട്‌. ബോക്സ്‌ ഓഫീസിൽ വൻ വിജയമായ ചിത്രത്തിന്റെ ആഘോഷം അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച്‌ നടത്തി. അനാർക്കലി ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് അയ്യപ്പനും കോശിയും. അനാർക്കലിക്ക്‌ ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളാകുന്ന പൃഥിയും ബിജു മേനോനും തന്നെയാണ്. സംവിധായകൻ രഞ്ജിത്‌ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്‌.

4 Years Of Anarkali Celebration Video
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments