ഉയരെ എന്ന സിനിമക്ക്‌ ശേഷം ആസിഫ്‌ അലിയും പാർവതിയും വീണ്ടും ഒന്നിക്കുന്നു; സംവിധാനം വേണു

ഉയരെ എന്ന സിനിമക്ക്‌ ശേഷം ആസിഫ്‌ അലിയും പാർവതിയും വീണ്ടും ഒന്നിക്കുന്നു. കാർബൺ എന്ന സിനിമക്ക്‌ ശേഷം സംവിധായകൻ വേണു ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്‌. ഉയരെ എന്ന ചിത്രത്തിന് ശേഷം പാർവതി അഭിനയ രംഗത്ത്‌ നിന്ന് ഒരിടവേള എടുത്തിരുന്നു. അതിന് ശേഷം താരം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്‌. ഡിസംബർ 1ന് വാഗമണിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം ആന്തോളജി വിഭാഗത്തിൽ പെടുന്ന ഒന്നാണ്.

വേണു, ആഷിക്‌ അബു, ജയ്‌ കെ, രാജീവ്‌ രവി എന്നിവർ ചേർന്നാണ് ഈ ആന്തോളജി ചിത്രം ഒരുക്കുന്നത്‌. ഇതിൽ വേണു ഒരുക്കുന്ന ചിത്രത്തിലാണ് ആസിഫും പാർവതിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. എസ്ര ഒരുക്കിയ ജയ്‌ കെ തന്റെ ഭാഗം നേരത്തെ ചിത്രീകരണം തീർത്തതാണ്. ജോജു ജോർജ്‌, സംയുക്ത മേനോൻ എന്നിവരാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. ‘പെണ്ണും ചെറുക്കനും’ എന്ന് പേരിട്ട ആഷിക്‌ അബു ഒരുക്കുന്ന ഭാഗം ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. രാജീവ്‌ രവി ഒരുക്കുന്ന ഭാഗം ‘തുറമുഖം’ എന്ന നിവിൻ പോളി നായക വേഷം ചെയ്യുന്ന ചിത്രത്തിന് ശേഷമായിരിക്കും ആരംഭിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments