വിവിധ ഭാഷകളിലായി തിരക്കേറിയ സിനിമ ജീവിതവുമായി മുന്നോട്ടു പോകുന്ന ദുൽഖർ വീണ്ടും മലയാളത്തിൽ സജീവമാവുകയാണ്. കുറുപ്പിന് ശേഷം ജോയ് മാത്യു ഒരുക്കുന്ന ചിത്രത്തിലും ദുൽഖർ ആയിരിക്കും പ്രധാന കഥാപാത്രം. ചിത്രത്തിലെ കഥാപാത്രം ഇത് വരെ ദുൽഖർ ചെയ്ത വേഷങ്ങളിൽ നിന്നു വ്യത്യസ്തമായ ഒന്നായിരിക്കും എന്നു ജോയ് മാത്യു പറയുന്നു. ഇത് വരെ ഉണ്ടായിരുന്ന ഗ്ലാമർ പരിവേഷങ്ങളെ മാറ്റി നിർത്തി ദുൽഖർ എന്ന നടനെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക. ഇന്ത്യൻ സിനിമയിൽ ദുൽഖറിനെ അടയാളപ്പെടുത്താൻ പോകുന്ന ചിത്രമായിരിക്കും ഇതെന്നും ജോയ് മാത്യൂ പറയുന്നു. രംഗനാഥ് രവി ആയിരിക്കും സൗണ്ട് ഡിസൈനർ. ഷമീർ മുഹമ്മദ് എഡിറ്റിംഗ് ജോലി നിർവഹിക്കുന്ന ചിത്രം ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങും. മറ്റു വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടും.
Subscribe
Login
0 Comments
Oldest



