സഹപാഠിയുടെ മരണത്തിന് ഇടയാക്കിയ സ്കൂളിനെതിരെയും അധ്യാപകർക്കെതിരെയും ഉറച്ച ശബ്ദമായി നിന്ന നിദ ഫാത്തിമക്ക് യങ്ങ് ഇന്ത്യ പുരസ്കാരം. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച ഷെഹ്ല എന്ന സഹപാഠിക്കുവേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന നിദ ഫാത്തിമ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. മരണപ്പെട്ട ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നും നിദ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദ ഫാത്തിമയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി പേർ നിദക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഞങ്ങളുടെ ടീം നിദയെ നേരിട്ട് കാണുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് നിദ ഫാത്തിമയെ തേടിയെത്തിയത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം ഡിസംബറില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.



