പൃഥ്വിരാജിന്റെ ഡ്രൈവിംഗ്‌ ലൈസൻസ്‌ കേരളത്തിന് മുന്നെ ഗൾഫിൽ റിലീസ്‌

ലാൽ ജൂനിയർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ് നായകനാകുന്ന ഡ്രൈവിംഗ് ലൈസൻസ് ഈ വർഷത്തെ ക്രിസ്മസ്‌ റിലീസുകളിൽ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഒരു ആരാധകനും സൂപ്പർസ്റ്റാറും തമ്മിലുള്ള കഥ പറയുന്ന ചിത്രത്തിൽ സുരാജ്‌ മറ്റൊരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്‌. ഇപ്പോഴിതാ ഗൾഫ്‌ പ്രേക്ഷകർക്ക്‌ ഒരു സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത്‌. ചിത്രം കേരള റിലീസിന് ഒരു ദിവസം മുന്നെ ഗൾഫിൽ റിലീസ് ആകുന്നു. കേരളത്തിൽ ഡിസംബർ 20ന് റിലീസ്‌ നിശ്ചയിച്ചിരിക്കുന്ന ചിത്രം ഒരു ദിവസം നേരത്തെ ഡിസംബർ 19ന് ഗൾഫ്‌ രാജ്യങ്ങളിൽ റിലീസ്‌ ആകും. Phars Films ആണ് ചിത്രത്തിന്റെ ഗൾഫ്‌ രാജ്യങ്ങളിലെ വിതരണക്കാർ. ഡ്രൈവിംഗ്‌ ലൈസൻസ്‌ പൃഥ്വിയുടെ ഏറ്റവും കൂടിയ ഓവർസീസ് തുക സ്വന്തമാക്കിയ ചിത്രം കൂടിയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments