മലയാളികൾ ഏറ്റെടുത്തു വലിയ വിജയം ആക്കിയ ബിഗ് ബോസിന് രണ്ടാം ഭാഗം വരുന്നു. പുറത്തു വന്ന ടീസറിൽ ആട്ടവും പാട്ടും എല്ലാം ഉൾക്കൊള്ളുന്ന പുത്തൻ ബിഗ്ബോസ് തന്നെ പ്രേക്ഷകർക്ക് തരും എന്നു താരചക്രവർത്തിയുടെ ഉറപ്പും ഉണ്ട്. സീസൺ 2ലെ മത്സരാർത്ഥികൾ ആരെന്ന് വ്യക്തമല്ലെങ്കിലും ആദ്യ സീസണിൽ നിന്നും വ്യത്യസ്തമായി മറ്റു പുപ്പുലികളെ തന്നെ അവതരിപ്പിക്കും എന്നാണ് അണിയറക്കാർ പറയുന്നത്.
ആദ്യഭാഗത്തിനെക്കാൾ വലിയ കാത്തിരിപ്പ് ആണ് പ്രേക്ഷകർ രണ്ടാം സീസണ് നൽകുന്നത്. കിട്ടിയ അവസരം മുതലാക്കികൊണ്ട് ട്രോളന്മാരും പണി തുടങ്ങി. ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത മത്സരാര്‍ഥികൾക്ക് വേണ്ടി, ബിഗ് ബോസിന്റെ വലിയ കളികൾക്ക് വേണ്ടി കാത്തിരിപ്പ് മാത്രം ഇനി.



