ഡ്രൈവിംഗ് ലൈസൻസ് റീമേക്ക്‌ അവകാശത്തിന് വേണ്ടി ഇതരഭാഷകളിൽ മത്സരം

ജീൻ പോൾ ലാൽ ഒരുക്കി പൃഥ്വിരാജ് – സുരാജ് എന്നിവർ അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ്‌ തീയേറ്ററിൽ തകർത്തു ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റീമേയ്ക്ക് അവകാശത്തിന് വേണ്ടി മറ്റു ഭാഷകളിലെ പ്രമുഖ നടന്മാർ മത്സരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു സൂപ്പർ താരവും ആരാധകനും തമ്മിലുള്ള സംഘർഷം ലോകം ഒട്ടുക്കെ തന്നെ പ്രാധാന്യം ഉള്ളതാണ് എന്നതും ഇതിലെ പ്രധാന കാരണമാണ്. തമിഴ്‌, തെലുഗു, സിനിമകളിളെ സൂപ്പർതാരങ്ങൾ ഇതിനോടകം റീമേക്ക്‌ അവകാശത്തിനായി അണിറ പ്രവർത്തകരെ സമീപിച്ച്‌ കഴിഞ്ഞു. ഉടൻ തന്നെ റീമേക്ക്‌ അവകാശം വിൽക്കുമെന്നാണ് അറിയുന്നത്‌.

സച്ചി ഒരുക്കിയ കഥയിൽ ഡ്രൈവിംഗ് ലൈസൻസ് തീയേറ്ററുകളിൽ എത്തിയത് കഴിഞ്ഞ വാരമാണ്. ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ ആണ് ചിത്രം പ്രദർശനം തുടരുന്നത്. മിക്കയിടങ്ങളിലും എക്സ്ട്രാ ഷോ ഉൾപ്പെടെ കളിക്കുന്ന സിനിമ ക്രിസ്മസ്‌ റിലീസുകളിലെ ഏറ്റവും മികച്ച കളക്ഷനുമായാണ് മുന്നേറുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments