പ്രേക്ഷകരെ ഞെട്ടിച്ച്‌ ദിലീപ്‌; കേശു ഈ വീടിന്റെ നാഥൻ ഫസ്‌റ്റ്‌ ലുക്ക്‌ പുറത്തിറങ്ങി

ദിലീപിന്റെ പുതിയ ലുക്ക് ആണ് ഇപ്പോ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം. മുടിയെല്ലാം കളഞ്ഞു വ്യത്യസ്തനായി പൊതുവേദികളിൽ വന്ന ദിലീപിനെ കണ്ടു ആളുകൾ ഞെട്ടിയെങ്കിലും ഇന്നലെയാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. നാദിർഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് വേണ്ടിയുള്ള പുതിയ ലുക്ക് ആയിരുന്നു ദിലീപ് സ്വീകരിച്ചത്. ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുതുവത്സര സമ്മാനമായി ഇന്നലെ രാത്രിയാണ് താരം പുറത്തിറക്കിയത്‌. ദിലീപിന്റെ ലുക്ക്‌ കണ്ട ഓരോ പ്രേക്ഷനും അമ്പരപ്പോടെ ചോദിക്കുന്നു ഇത്‌ ദിലീപ്‌ തന്നെ ആണോ?. തൊണ്ടിമുതലിന് ശേഷം സജീവ് പാഴൂർ ഒരുക്കുന്ന കഥയിൽ ഉർവശി ആയിരിക്കും ദിലീപിന്റ നായിക ആയി എത്തുക. ചാന്തുപൊട്ടിലെ രാധാകൃഷ്ണനായും കുഞ്ഞിക്കൂനനിലെ കൂനനായും നമ്മളെ ഞെട്ടിച്ച ജനപ്രിയ നായകന്റെ മറ്റൊരു ഗംഭീര സിനിമ തന്നെ നമുക്ക്‌ പ്രതീക്ഷിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments