20ലധികം ഫാൻസ് ഷോകളുമായി വൈകുണ്ഠപുരത്തെ വിശേഷങ്ങൾ പറയാൻ അല്ലു അർജുൻ എത്തുന്നു; കേരളത്തിൽ വമ്പൻ റിലീസ്

അല്ലു അർജുൻ ചിത്രങ്ങൾ കേരളക്കരയ്ക്ക് എന്നും ആവേശമാണ്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘അങ്ങ്‌ വൈകുണ്ഠപുരത്ത്’ നാളെ റിലീസിനെത്തുകയാണ്. 20ലധികം ഫാൻസ് ഷോകളാണ് വിവിധ ജില്ലകളിലായി കേരളത്തിൽ ചിത്രത്തിന് ഉള്ളത്. മലയാളി താരം ജയറാമും ഗോവിന്ദ് പദ്മസൂര്യയും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ ഉണ്ട് എന്നതും അഭിമാനകരമായ വിഷയമാണ്. ഏകദേശം 140ൽ അധികം സ്ക്രീനുകളിലാണ് ചിത്രം കേരളത്തിൽ റിലീസ്‌ ചെയ്യുന്നത്‌. ഒരു ഡബ്ബിംഗ്‌ ചിത്രത്തിന് ലഭിക്കുന്ന ഗംഭീര റിലീസുകളിൽ ഒന്നാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്‌. ചിത്രത്തിലെ ഒരു ഭാഗത്തിൽ അല്ലു അർജുൻ സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ്‌ ചെയ്തിട്ടുണ്ട്‌ എന്നതും ചിത്രം കാണാനുള്ള പ്രതീക്ഷകൾ കൂട്ടുന്നവയാണ്.

Angu Vaikuntapurath Kerala Theatre List
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments