140 കോടിയുടെ ബിസിനസ് നേടി ചൈനീസ് റിലീസിനൊരുങ്ങി മരക്കാർ ?!

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ ഒരുക്കുന്ന എപിക് സിനിമ മരക്കാർ പുതിയ കച്ചവട സാധ്യതകൾ മലയാളത്തിന് തുറന്നു കൊടുക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച മാക്‌സ്‌വെൽ കേവൻഹമിന്റെ ട്വീറ്റുകളിൽ നിന്ന് മനസ്സിലാകുന്നത്‌ 20 മില്യൺ ഡോളറിന് ചൈനീസ് വിതരണാവകാശം വിറ്റു പോയെന്നാണ്. ഏകദേശം 140 കോടിയോളം വരും ഈ തുക. 10000 തീയേറ്ററുകൾ ആണ് മരക്കാറിന് വേണ്ടി ചൈനയിൽ കാത്തിരിക്കുക. ഇത് ഏകദേശം ചൈനയിലെ മൂന്നിൽ ഒരു ശതമാനം ആളുകൾക്ക് കാണാൻ പാകത്തിൽ ഉള്ളതാണ്. ഏതായാലും ചിത്രത്തിന്റെ നിർമാതാവോ മറ്റു അണിയറ പ്രവർത്തകരോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകണം ഇതുവരെ പറഞ്ഞിട്ടില്ല.

മുന്നേ അഭിമുഖത്തിൽ മോഹൻലാൽ തന്നെ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. മരക്കാർ ചൈന റിലീസിന് 80% സാധ്യത ഉണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments