‘പട’ നയിക്കാൻ ചാക്കോച്ചനും ജോജുവും വിനായകനും ദിലീഷ്‌ പോത്തനും; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ കാണാം

കമൽ കെ എം സംവിധാനം ചെയ്ത്‌ കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘പട’ എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മെഗാസ്റ്റാർ മമ്മൂട്ടിയും ഈ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്‌ എന്നത്‌ നേരത്തെ പുറത്തുവന്നിരുന്നു. E4 എന്റർടൈൻമെന്റും AVA പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌.

സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്‌ ഗപ്പി, അമ്പിളി എന്നീ സിനിമകൾക്ക്‌ സംഗീതം നൽകിയ വിഷ്ണു വിജയൻ ആണ്. കേന്ദ്ര കഥാപാത്രങ്ങളായ 4 പേർക്ക്‌ പുറമെ അര്‍ജുന്‍ രാധാകൃഷ്ണന്‍, അടാട്ട് ഗോപാലന്‍, ടി ജി രവി, ഇന്ദ്രന്‍സ്, സാവിത്രി ശ്രീധരന്‍, ദാസന്‍ കോങ്ങാട്, കനി കുസൃതി, ഉണ്ണിമായ പ്രസാദ്‌, ഷൈന്‍ ടോം ചാക്കോ, സിബി തോമസ്‌, ബിട്ടോ ഡേവിസ്, വിവേക് വിജയകുമാര്‍, ജെയിംസ്‌ ഏലിയ, സുധീര്‍ കരമന, സജിത മഠത്തില്‍, സലിം കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments