പോലീസുകാർക്ക്‌ വേണ്ടി പ്രത്യേക പ്രദർശനം ഒരുക്കിക്കൊണ്ട്‌ ‘അഞ്ചാം പാതിരാ’ വിജയ യാത്ര തുടരുന്നു

ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ എന്ന വിശേഷണത്തോടെ ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന അഞ്ചാം പാതിരാ പോലീസുകാർക്ക് വേണ്ടി സ്പെഷ്യൽ ഷോ ഒരുക്കി മറ്റൊരു തരംഗം ആവുന്നു. ഷോ കണ്ടിറങ്ങിയ പൊലീസുകാരെല്ലാം ചിത്രത്തെ കുറിച്ചു മികച്ച അഭിപ്രായമാണ് പങ്കു വച്ചത്. ഇത്തരം ഒരു വ്യത്യസ്തമായ രീതിയ്ക്ക് നിരവധി പ്രോത്സാഹനവും അഭിനന്ദനവുമാണ് സിനിമ ടീമിന് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മിഥുൻ മാനുവൽ ഒരുക്കിയ ചിത്രം കേരളത്തിലും ഗൾഫ്‌ നാടുകളിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ എല്ലാം തന്നെ ഗംഭീര കളക്ഷനും നേടിയാണ് മുന്നേറുന്നത്‌. ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്‌ എന്ന വിശേഷണം ഇതിനോടകം അഞ്ചാം പാതിരാ കരസ്ഥമാക്കിക്കഴിഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments