ക്യാമ്പസിലെ കൂവൽ സംഭവം; ടോവിനോക്ക്‌ പിന്തുണയുമായി നിരവധി പേർ

കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിയെ അപമാനിച്ചതിന് നടൻ ടോവിനോ തോമസിനെതിരെ നിയമനടപടി കൈകൊള്ളാൻ ഒരുങ്ങി കെ എസ്‌ യു സംഘടന എന്ന രീതിയിലുള്ള വാർത്തകൾ വന്നത്‌. തുടർന്ന് സോഷ്യൽ മീഡിയയിലും ടെലിവിഷനിലും ഈ സംഭവം വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെ പല രീതിയിലുള്ള പ്രതികരണങ്ങൾ വന്നെങ്കിലും കൂടുതൽ പേരും താരത്തെ സപ്പോർട്ട്‌ ചെയ്തുകൊണ്ടാണ് പ്രതികരിച്ചത്‌. സിനിമ മേഖലയിലെ പ്രശസ്ത പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയുടെ ഫേസ്ബുക്ക്‌ കുറിപ്പ്‌ ആണ് ഇപ്പോൾ വൈറലാകുന്നത്‌. അറിവിന്റെ കാവൽ മാടങ്ങൾ കൂവൽ മാടങ്ങൾ ആകുമ്പോൾ എന്ന തലക്കെട്ടോടെ പറഞ്ഞു തുടങ്ങിയ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെയും നിരവധി പേർ പിന്തുണ അറിയിച്ച്‌ രംഗത്ത്‌ വന്നിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments