ബോക്സ് ഓഫീസ് തേരോട്ടം തുടർന്ന് കൊണ്ട് അയ്യപ്പനും കോശിയും; ഗൾഫിൽ പുതിയ റെക്കോർഡുകൾ

പൃഥ്വിരാജ് – ബിജു മേനോൻ കൂട്ടുക്കെട്ടിൽ അനാർക്കലിക്ക്‌ ശേഷം സച്ചി ഒരുക്കി തീയേറ്ററുകളിൽ എത്തിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം വൻ വിജയം കൊയ്ത് കൊണ്ട് മുന്നേറുകയാണ്. കേരളത്തിൽ ഹൗസ് ഫുൾ ഷോസിനൊപ്പം നിരവധി എക്സ്ട്രാ ഷോസ് ആണ് ഇപ്പോഴും ചാർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.

12ന് ഗൾഫിൽ റിലീസ് ആയ ചിത്രം അവിടെയും പൃഥ്വിരാജ് എന്ന നടന്റെ മികച്ച ഓപ്പണിങ് ആയിരുന്നു. ഇതിനോടകം തന്നെ യുഎസ്, കാനഡ എന്നിവിടങ്ങളിൽ മുൻ പൃഥ്വിരാജിന്റെ തന്നെ ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന്റെ ഓപ്പണിങ് കളക്ഷൻ തകർക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 14ന് കേരളത്തിന് പുറത്തുള്ള മറ്റു സംസ്ഥാനങ്ങളിൽ റിലീസ്‌ ആയ ചിത്രം അവിടെയും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ഇന്നലെ മാത്രം ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ കളിച്ച മിക്ക ഷോയും ഗംഭീര ഒക്ക്യുപൻസി ആയിരുന്നു. ഇനി മറ്റൊരു റെക്കോര്ഡ് ചിത്രമാകുമോ അയ്യപ്പനും കോശിയും എന്നു കാത്തിരുന്നു കാണാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments