30 കോടിക്ക്‌ മുകളിൽ കളക്ഷനുമായി അയ്യപ്പനും കോശിയും ബ്ലോക്‌ബസ്റ്റർ ഹിറ്റിലേക്ക്‌

അനാർക്കലിയ്ക്ക് ശേഷം സച്ചി കഥയെഴുതി സംവിധാനം ചെയ്തു പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ നായകരായ അയ്യപ്പനും കോശിയും 30 കോടി കളക്ഷൻ പിന്നിട്ടു. ബ്ലോക്‌ബസ്റ്റർ ഹിറ്റായി മുന്നേറുന്ന സിനിമ കേരളത്തിൽ മൂന്നാം വാരത്തിലേക്ക്‌ കടന്നു. കേരളത്തിൽ നിന്ന് മാത്രം ഏകദേശം 22 കോടിയോളം രൂപ ചിത്രം നേടിയിട്ടുണ്ടെന്നാണ് വിവരം. ക്രിസ്മസ്‌‌ റിലീസ്‌ ആയ പൃഥ്വിരാജിന്റെ ഡ്രൈവിംഗ്‌ ലൈസൻസും കേരളത്തിൽ നിന്നും 20 കോടിക്ക്‌ മുകളിൽ കളക്ഷൻ നേടിയിട്ടുണ്ട്‌.

കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും (ROI) ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 11ഓളം കോടി രൂപയും അയ്യപ്പനും കോശിയും നേടി. നോർത്ത്‌ അമേരിക്കയിൽ നിന്ന് ഏകദേശം ഒരു കോടിക്ക്‌ അടുത്തും ചിത്രം നേടിയെന്നാണ് കണക്കുകൾ. കഴിഞ്ഞ ദിവസം യു.കെ, അയർലാന്റ്‌ എന്നിവിടങ്ങളിൽ റിലീസ്‌ ആയ ചിത്രം ആദ്യ 2 ദിവസം കൊണ്ട്‌ ഏതാണ്ട്‌ 22 ലക്ഷം രൂപ കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്‌. എന്ന് നിന്റെ മൊയ്തീന് ശേഷം ഒരു പൃഥ്വിരാജ്‌ ചിത്രം യു.കെ യിൽ നിന്നും സ്വന്തമാക്കുന്ന ഉയർന്ന വീകെന്റ്‌ കളക്ഷൻ കൂടിയാണിത്‌. മൊത്തം 18 ദിവസം കൊണ്ട്‌ വേൾഡ്‌ വൈഡ്‌ കളക്ഷൻ 35 കോടിക്കടുത്ത്‌ അയ്യപ്പനും കോശിയും കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് വിവരങ്ങൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments