കേരളശ്രദ്ധേയ വനിതാ സംരംഭകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു; പൂർണിമ ഇന്ദ്രജിത്തിനും പുരസ്‌കാരം

സ്ത്രീശാക്തീകരണത്തിനും വനിതകൾക്ക് പ്രചോദനമാവുന്ന രീതിയിലും തങ്ങളുടെ സംരംഭങ്ങളും പ്രവർത്തികളും മുന്നോട്ട് കൊണ്ട് പോവുന്നതിൽ മാതൃകകൾ ആയവർക്ക് നൽകി വരുന്ന വനിതാ സംരംഭകത്വ അവാർഡിന് പൂർണിമ ഇന്ദ്രജിത്, ശ്രുതി ഷിബുലാൽ, ഷീല ജെയിംസ് എന്നിവരെ തിരഞ്ഞെടുത്തു.

ഹോട്ടൽ വ്യാവസായിക രംഗത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിനു ശ്രുതി പുരസ്‌കാരം നേടിയപ്പോൾ സിനിമ, ടെലിവിഷൻ മേഖലങ്ങൾക്ക് പുറമെ സ്വന്തമായി ഡിസൈനിങ് കമ്പനി നടത്തുന്ന പൂർണിമ ഇന്ദ്രജിത്തും ടെക്‌സ്റ്റൈൽ സ്ഥാപനം നടത്തി വരുന്ന ഷീല ജെയിംസും അവാർഡുകൾ സ്വന്തമാക്കി. ‘പ്രണാ’ എന്ന ഡിസൈനിംഗ്‌ കമ്പനി നടത്തുന്ന പൂർണിമയുടെ ഡിസൈനിംഗ്‌ മലയാളി സിനിമ താരങ്ങൾക്കിടയിലും ഏറെ പ്രസിദ്ധമാണ്. മലയാളത്തിലെ നിലവിലെ ഏറെ പ്രശസ്തിയായ ഡിസൈനിംഗ്‌ സ്ഥാപനമാണ് പൂർണിമയുടേത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments