മലയാളത്തിന്റെ വിപ്ലവകാരിയായ എഴുത്തുകാരന് ഇന്ന് ജന്മദിനം; ഇനിയൊരുങ്ങുന്നത് എമ്പുരാൻ

തന്റെ പുത്തൻ ശൈലിയിലുള്ള അവതരണവുമായി മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയങ്കരനായ മുരളി ഗോപി ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. അരുൺ കുമാർ അരവിന്ദുമായി ഒരുക്കിയ ചിത്രങ്ങൾ മുതലേ അവസാനം പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഇറങ്ങിയ മോഹൻലാൽ ചിത്രം ലൂസിഫർ ഉൾപ്പടെ തനിക്ക് പറയാനുള്ളവ പ്രേക്ഷകരോട് വ്യക്തമായി പറഞ്ഞിട്ടുള്ളയാളാണ് മുരളി ഗോപി. ഒരു സ്ഥിരം ജോണറിൽ നിന്ന് സിനിമ ചെയ്യുന്ന ആളല്ല എന്നതുകൊണ്ട്‌ തന്നെ ‘മുരളി ഗോപി ജോണർ’ എന്ന് തന്നെ ഇദ്ദേഹത്തിന്റെ സൃഷ്ടികളെ നമുക്ക്‌ വിശേഷിപ്പിക്കാം.

ടിയാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, കമ്മാര സംഭവം തുടങ്ങി നിരൂപക ശ്രദ്ധ നേടിയ കാലത്തിനപ്പുറം സഞ്ചരിച്ച സിനിമകൾ പലതും മുരളിയുടെ തൂലികയിൽ നിന്നും പിറവി എടുത്തവയാണ്. ഇനി വരാനിരിക്കുന്ന എമ്പുരാൻ ഉൾപ്പടെ മലയാളികളും മലയാള സിനിമയും വാണിജ്യപരമായും കലാപരമായും പ്രതീക്ഷകൾ അർപ്പിച്ച കഥാകൃത്തിന് 10G മീഡിയയുടെ ജന്മദിനാശംസകൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments