ഹിന്ദിയിൽ ഗാനം എഴുതി വീട്ടിലിരിപ്പ് ക്രിയേറ്റിവ് ലോക്ക്ഡൗണാക്കി കൊണ്ട് ഉണ്ണി മുകുന്ദൻ

രാജ്യം ഒട്ടാകെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ലോക്ക് ഡൗണ് പ്രഖ്യാപിച്ചപ്പോൾ തന്റെ ലോക്ക് ഡൗണ് ദിവസങ്ങൾ ക്രിയേറ്റിവ് ആയി ഉപയോഗിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. കണ്ണൻ താമരക്കുളം ഒരുക്കുന്ന മരട് 357 എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഹിന്ദി പാട്ട് ഉണ്ണി ഒരുക്കിയത് ഒരൊറ്റ ദിവസം കൊണ്ടാണ്. ആദ്യമായിട്ടല്ല ഉണ്ണി മുകുന്ദൻ പാട്ട് എഴുതുന്നത്. മുൻപ് അച്ചായൻസ്, കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി ഉണ്ണി മുകുന്ദൻ പാട്ട് എഴുതിയിട്ടുണ്ട്. പക്ഷെ മലയാള സിനിമയ്ക്ക് വേണ്ടി ഹിന്ദിയിൽ പാട്ട് ഒരുക്കുന്നത് ഇത് ആദ്യമാണ്. നേരത്തെ മമ്മൂട്ടി നായകനായ ഷൈലോക്കിൽ ഒരു ഗാനവും ഉണ്ണി ആലപിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments