‘ബുട്ട ബൊമ്മ’ ഗാനത്തിന് ചുവടുവെച്ച്‌ വാർണർ; നന്ദി അറിയിച്ച്‌ അല്ലു അർജുനും

അലാ വൈകുണ്ഠപുറംലോ (അങ്ങ്‌ വൈകുണ്ഠപുരത്ത്‌) എന്ന അല്ലു അർജുന്റെ മെഗാഹിറ്റ്‌ ചിത്രത്തിലെ ഏറ്റവും പോപുലർ ആയ ഗാനമാണ് ‘ബുട്ട ബൊമ്മ’. എസ്‌ തമൻ ഒരുക്കിയ ഈ ഗാനം 100 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്‌. ഇപ്പോൾ ഇതാ പ്രശസ്ത ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാർണറും ഭാര്യയും ഈ ഗാനത്തിന് ചുവടുവെച്ച്‌ രംഗത്ത്‌ എത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വാർണർ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്‌. വീഡിയോക്ക്‌ താഴെ നന്ദി അറിയിച്ച്‌ അല്ലു അർജ്ജുനും കമന്റ്‌ ചെയ്തിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments