അയ്യപ്പനും കോശിയും ചിത്രത്തിന്റെ ലാഭവിഹിതത്തിൽ ഒരു പങ്ക്‌ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നിർമാതാക്കൾ

ഈ വർഷം പുറത്തിറങ്ങിയ പൃഥ്വിരാജ് -ബിജുമേനോൻ ചിത്രം അയ്യപ്പനും കോശിയും വലിയ ഹിറ്റും ഒപ്പം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയും ആയിരുന്നു. ഇതിനു ശേഷമാണ് കൊറോണ ലോകത്തെ ഭയാനകമായ രീതിയിൽ കീഴെപ്പടുത്തിയത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ലാഭവിഹിതത്തിൽ നിന്ന് ഒരു തുക സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയിരിക്കുകയാണ് നിർമാതാക്കൾ ആയ രഞ്ജിത്ത്, പി ശശിധരൻ എന്നിവർ. ഗോൾഡ്‌ കോയിൻ പിക്ചേഴ്സ്‌ എന്ന ഇവരുടെ നിർമ്മാണ കമ്പനിയുടെ പേരിൽ 10 ലക്ഷം രൂപ ൻൽകിയതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറയുകയുണ്ടായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments