മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച ദൃശ്യത്തിന് 2ആം ഭാഗം വരുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ചിത്രീകരണം തുടങ്ങിയ ഇതേ ടീമിന്റെ ‘റാം’ എന്ന സിനിമ കൊറോണ പ്രതിസന്ധി കാരണം ഇപ്പോൾ ചിത്രീകരണം നിർത്തിയിരിക്കുകയാണ്. ഇനി ചിത്രീകരിക്കാനുള്ള ഷ്യെഡ്യൂളുകൾ എല്ലാം വിദേശ ലൊക്കേഷൻ ആയതിനാൽ ലോക്ക്ഡൗൺ അവസാനിച്ചാലും പെട്ടെന്ന് ചിത്രീകരിക്കാൻ പറ്റാത്തത് കൊണ്ട് ആണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആദ്യം എടുക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
Subscribe
Login
0 Comments
Oldest



