മലയാള സിനിമക്ക്‌ അഭിമാനിക്കാവുന്ന ചിത്രം; കാഴ്ചയുടെ പുത്തൻ അനുഭവം സമ്മാനിച്ച്‌ ‘9’ മുന്നേറുന്നു !!

വൻ നിരൂപണങ്ങളോടെ രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് പൃഥ്വിയുടെ 9 (Nine). ജെനുസ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സോണി പിക്ചേഴ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേര്ന്നാണ് നിർമിച്ചിരിക്കുന്നത് ഭൂമിയ്ക്ക് അടുത്തുകൂടെ ഒരു വാൽനക്ഷത്രത്തിന്റെ സഞ്ചാരം മൂലം വൈദ്യതി നഷ്ടപ്പെടുന്ന 9 ദിവസങ്ങളുടെ കഥയാണ് 9 പറയുക. ശാസ്ത്രം സംസാരിക്കുന്നിനോടൊപ്പം തന്നെ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം മുന്നോട് പോവുന്നത്. ആൽബർട്ട് എന്ന ഫിസിസിസ്റ്റ് ആയി പൃഥ്വിയും അയാളുടെ മകൻ ആദം ആയി അലോക് എന്ന കുഞ്ഞു പയ്യനും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചപ്പോൾ വ്യത്യസ്തമായ ഒരു വേഷം ചെയ്ത കൊണ്ട് വാമിക്ക ഗബ്ബിയും ഞെട്ടിച്ചു.

ഈ ചിത്രം ചിലപ്പോൾ മലയാളത്തിലെ എല്ലാ പരീക്ഷണ ചിത്രങ്ങളെയും പോലെ പരാജയം ആയേക്കാം. അത് ആവരുതെന്ന് ഉറപ്പിക്കേണ്ടത് നമ്മളാണ്. ഇത്രമേൽ മനോഹരമായി ശാസ്ത്രത്തെ കണ്ണുകൾക്ക് മുന്നിൽ എത്തിച്ച മലയാള ചിത്രം വേറെയില്ലെന്ന് തന്നെ പറയാം. ഹിമാലയൻ താഴ്‌വരയുടെ ഭംഗിയും ചിത്രം പറയുന്ന കഥയുടെ ഭീകരതയും നമുക്ക് മുന്നിൽ എത്തിക്കാൻ ഛായാഗ്രാഹകനും സംഗീത സംവിധായകനും സാധിച്ചിട്ടുണ്ട്.
തീയേറ്ററിൽ നിന്ന് കണ്ടില്ലെങ്കിൽ നഷ്ടപ്പെടാവുന്നത് ഒരു മലയാള സിനിമയുടെ കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് തന്നെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments