ഈ ലോകത്തിനപ്പുറമുള്ള ദൃശ്യവിസ്മയം വെള്ളിത്തിരയിൽ തീർത്തുകൊണ്ട് പൃഥ്വിയുടെ 9; റിവ്യൂ വായിക്കാം….!!

വളരെ നാളത്തെ കത്തിരിപ്പിന് ശേഷമാണ് ഇന്ന് 9 (Nine) തീയേറ്ററുകളിൽ എത്തുന്നത്. പൃഥ്വിരാജ് നായകനാവുന്ന ഒപ്പം നിർമാണം കൂടി നിർവഹിക്കുന്ന ജെനുസ് മുഹമ്മദ് ചിത്രം, സോണി പിക്ചേഴ്‌സ് ചെയ്യുന്ന ആദ്യ റീജിയണൽ സിനിമ, ഒപ്പം സയൻസ് ഫിക്ഷൻ വിഷയം കൈകാര്യം ചെയ്യുന്ന സിനിമ അങ്ങനെ വിശേഷങ്ങൾ പലതാണ് 9 എന്ന മലയാള സിനിമയ്ക്ക്.

വൈദ്യുതിയും മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ഒരിടത്ത്‌ 9 ദിവസങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്‌. ആൽബർട്ട്‌ എന്ന ആസ്‌ട്രോഫിസിസിസ്റ്റ്‌ തന്റെ പ്രൊഫസറുടെ നിർദേശ പ്രകാരം ഹിമാലയത്തിലേക്ക്‌ പോകുന്നതും തുടർന്ന് 9 ദിവസം അവിടെ സംഭവിക്കുന്നതുമായ കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആൽബർട്‌ ആയി പൃഥ്വിരാജ്‌ വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്‌.

9 Movie Review

കുടുംബ ബന്ധത്തിന്റെ കഥ പറയുമ്പോൾ തന്നെ ഈ ഭൂമിക്ക് അതീതമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാം ഉൾപ്പെടുത്തികൊണ്ട് ഒട്ടും ആലോസരപ്പെടുത്താതെ സിനിമ ചെയ്ത ജെനുസ് മുഹമ്മദിനാണ് ആദ്യ കയ്യടി നൽകേണ്ടത്. ആദ്യാവസാനം നിഗൂഢതയും ത്രില്ലിംഗും നിലനിർത്തികൊണ്ട് മുന്നോട്ട് പോവുന്നതിൽ ചിത്രം വിജയിച്ചു എന്നു തന്നെ പറയാം.
വെളിച്ചസാനിധ്യമില്ലാത്ത സീനുകളും ഷോട്ടുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ബുദ്ധിമുട്ടേറിയ ഷോട്ട് ആയിരുന്നിട്ടു കൂടി അത്രമേൽ മനോഹരമാക്കാൻ അഭിനന്ദന്റെ കാമറ കണ്ണുകൾക്ക് സാധിച്ചിട്ടുണ്ട്. റെഡ് 5കെ ജെമിനിയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും അഭിനന്ദനും ഒപ്പം 9നും ഉണ്ട്. ആദ്യമേ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ലൗ സോങ് ഉൾപ്പടെ ചെയ്തത് ഷാൻ റഹ്മാൻ ആയിരുന്നു. മികച്ച രീതിയിൽ തന്റെ ജോലി നന്നാക്കാൻ ഷാൻ റഹ്മാന് സാധിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം നിർവഹിച്ചത് ശേഖർ മേനോൻ ആണ്. മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യം അല്ലെങ്കിലും ശേഖർ ചെയ്ത ബിജിഎം ചിത്രത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നു.

9 Movie Review

പടം കഴിഞ്ഞിറങ്ങുമ്പോൾ മനസിൽ പൃഥ്വിക്കും മറ്റു കഥാപാത്രങ്ങൾക്കും പകരം അവർ സിനിമയിൽ അവർ ചെയ്ത കഥാപാത്രങ്ങൾ ആയിരിക്കും. മംത, വാമിഖ, അലോക്, രാഹുൽ മാധവ്, പ്രകാശ് രാജ്, ഹക്ക എന്ന കഥാപാത്രം ചെയ്ത ഉദയ്‌ ചന്ദ്ര തുടങ്ങിയവരും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. അധികം ആരും തുരഞ്ഞെടുക്കാത്ത വിഷയം കൈകാര്യം ചെയ്യാനും നിർമിക്കാനും പൃഥ്വി കാണിച്ച ധൈര്യവും മനസും പ്രശംസനീയവുമാണ്.

9 Movie Review

സാങ്കേതികമായി 9 ഒരുപാട്‌ മുകളിൽ തന്നെയാണെന്ന് പറയാം. പല ലോക സിനിമകളോടും കിടപിടിക്കുന്ന തരത്തിലുള്ള മേകിംഗ്‌ ആണ് ചിത്രത്തിന്റെത്‌. ചിത്രത്തിന്റെ VFX പ്രത്യേക കയ്യടി അർഹിക്കുന്നുണ്ട്‌. ഒട്ടും മോശമല്ലാത്ത രീതിയിൽ തന്നെ വി.എഫ്‌.എക്സ്‌ ചെയ്യാൻ സാധിച്ചിട്ടുണ്ട്‌. ഒരു യൂണിവേഴ്സൽ തീം കൈകാര്യം ചെയ്യുന്ന സിനിമ എന്ന നിലയിൽ മലയാളി പ്രേക്ഷകർക്ക്‌ മാത്രമല്ല ഒട്ടുമിക്ക ആളുകൾക്കും തീർച്ചയായും ‘9’ കണ്ട്‌ ആസ്വദിക്കാൻ പറ്റും.

9 Movie Review

പുതുവര്ഷം തുടങ്ങുന്നത് ഇത്തരത്തിലുള്ള മികച്ച പരീക്ഷങ്ങണളിൽ കൂടി ആവുന്നത് മലയാളികൾക്ക് അഭിമാനമാണ്. ഓരോ നിമിഷവും ത്രില്ലടിപ്പിച്ചു മികച്ച രീതിയിൽ മുന്നോട്ടു പോവുന്ന ഒപ്പം പ്രേക്ഷകന് പൂർണ തൃപ്തി നൽകുന്ന ചിത്രമാണ് 9 (Nine). എന്ത് കൊണ്ടും കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന സിനിമ എന്നതിനൊപ്പം കൗതുകമുണർത്തുന്ന പലതിന്റെയും ഒരു വലിയ തിയേറ്റർ എക്സ്പീരിയൻസ് കൂടിയാണ് 9.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x