മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്ക് വേണ്ടി ഒരുക്കിയ വലിയ സെറ്റിനാണ് ഈ ദുർഗതി വന്നത്. ക്ഷേത്രത്തിന് മുന്നിൽ പണി കഴിപ്പിച്ച പള്ളി എന്നാരോപിച്ചു കൊണ്ട് ഒരു കൂട്ടം ആളുകൾ സെറ്റ് പൊളിക്കുകയായിരുന്നു. ഏകദേശം 50 ലക്ഷത്തോളം വരുന്ന തുകയിൽ പണിത സെറ്റ് ഇപ്പോൾ നിർമാതാവിന്റെ നഷ്ടക്കണക്കിൽ പെടും. ലോക്ക് ഡൗണ്‍ കാലവും, വരാനിരിക്കുന്ന മഴയും മുന്നിൽ കണ്ടു കൊണ്ട് സെറ്റ് അഴിച്ചു മാറ്റാൻ ഒരുങ്ങി ഇരിക്കെ ആണ് ഈ നശീകരണ പ്രവർത്തനം ഉണ്ടായത് എന്നതാണ് വിഷയം. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന മിന്നൽ മുരളി ഗോദയ്ക്ക് ശേഷം വീണ്ടും ടോവിനോ തോമസ് -ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമ ആയിരുന്നു. ഇതിനു പുറകെ നിയമ നടപടികൾ ഉണ്ടാകുമോ എന്നത് നോക്കി തന്നെ കാണണം.
Subscribe
Login
0 Comments
Oldest



