സംവിധായകൻ ഭരതന് സംഗീതപ്രണാമം ; ഭരതസ്പർശത്തിന് ആശംസകളുമായി നടൻ പൃഥിരാജ്

അന്തരിച്ച പ്രമുഖ സംവിധായകൻ ഭരതന് സ്മരണാഞ്ജലിയുമായി ഗാനം. ഭരതന്റെ 23ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഗാനസമർപ്പണം. ഭരതസ്പർശം എന്ന പേരിൽ എത്തിയ ഗാനോപഹാരം. പൃഥിരാജ്, ഉണ്ണി മുകുന്ദൻ, ചാക്കോച്ചൻ തുടങ്ങി പ്രമുഖ താരങ്ങൾ ചേർന്നാണ് വീഡിയോ റിലീസ് ചെയ്തത്. ഭരതസ്പർശത്തിന് ആശംസയറിയിച്ചുകൊണ്ടായിരുന്നു പൃഥിയുടെ പോസ്റ്റ്.

പ്രശസ്ത ഗായിക സുജാതാ മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജീവ് ഗോവിന്ദന്റെ വരികൾക്ക് രഘു കുമാറാണ് സംഗീതകം നൽകിയിരിക്കുന്നത്. വാട്ടർ ബൗണ്ട് മീഡിയ എന്ന യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

ഭരതസ്പർശം Official Video

buy windows 10 enterprise