‘എ രഞ്ജിത് സിനിമ’ വ്യത്യസ്തതയുള്ള പേരുമായി ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

വലിയ സംശയങ്ങളാണ് പുതിയ ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകർക്ക് നൽകുന്നത്‌. ‘എ രഞ്ജിത് സിനിമ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം രഞ്ജിത് എന്ന വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന മാനസിക ആഘാതത്തിലൂടെ തുടങ്ങി നടക്കുന്ന സംഭവ വികാസങ്ങളാണ് പറയുക. സംവിധായകൻ ഷാഫിയുടെ സഹായി കൂടി ആയിരുന്ന നിഷാന്ത് സാറ്റു ആണ് ചിത്രം ഒരുക്കുന്നത്. സന്തോഷ് ശിവൻ, അമൽ നീരദ് തുടങ്ങിയവരുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിരുന്ന നിഷാന്ത് തന്റെ ആദ്യ ചിത്രം ഓര്ക്കുമ്പോൾ അതിൽ പ്രതീക്ഷകൾ ഏറെയാണ്. പേരിനോടൊപ്പം തന്നെ ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധ നേടിയിരിക്കുകയാണ്. കടുവ, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈൻ നിർവഹിച്ച ആനന്ദ്‌ രാജേന്ദ്രൻ ആണ് ഇതിന്രെയും ഡിസൈൻ ചെയ്തിരിക്കുന്നത്‌.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...