നടന്മാരോടുള്ള ആരാധനയും അവർക്ക് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളും മലയാള സിനിമ പോലെ തന്നെ മറ്റു ഇന്ഡസ്ട്രികളിലും സജീവമാണ്. ഇപ്പോഴിതാ ആന്ധ്രയിൽ നിന്നുമൊരു ആരാധകൻ മലയാളം പഠിച്ചു കൊണ്ട് മലയാള സിനിമയുടെ നല്ലൊരു പ്രേക്ഷകൻ ആവാൻ ഒരുങ്ങുകയാണ്. സഞ്ജയ് എന്നു പേരുള്ള ഇദ്ദേഹം പൃഥ്വിരാജിനോടുള്ള അടങ്ങാത്ത ആരാധന മൂലമാണ് മലയാളം പഠിക്കാൻ ഒരുങ്ങുന്നത്.
താങ്കൾക്ക് വേണ്ടിയാണ് ഞാൻ മലയാളം പഠിക്കുന്നത്, ഇത്തിരി ബുദ്ധിമുട്ടുള്ളത് ആണെങ്കിലും അത് സാധ്യമാക്കും എന്നും സഞ്ജയ് പൃഥ്വിയുടെ ട്വീറ്റിനടിയിൽ റിപ്ലൈ ആയി പറഞ്ഞിരിക്കുന്നത്.

മുൻപും മലയാളത്തിലെ നടന്മാർക്ക് വേണ്ടി പലരും മലയാളം പഠിക്കുന്നു എന്നത് കേരളത്തിൽ ചർച്ച ആയിട്ടുണ്ട്



