‘അന്വേഷിപ്പിൽ കണ്ടെത്തുവിനിൽ’ ടോവിനയുടെ നായികയായി ആദ്യ പ്രസാദ്

മലയാള സിനിമയ്ക്ക് പുതിയൊരു നായികയെ കൂടി ലഭിക്കുകയാണ്. ടൊവീനോ തോമസ് നായകനാവുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രത്തിലൂടെയാണ് കായംകുളം സ്വദേശിയും മോഡലുമായ ആദ്യ പ്രസാദ് വേഷത്തിലെത്തുന്നത്. അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡാര്‍വിന്‍ കുര്യാക്കോസ് ആണ്. ‘മുത്തുമണി’ എന്ന കഥാപാത്രത്തേയാണ് ആദ്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നേരത്തെ കുഞ്ചാക്കോ ബോബൻ നായകനായ ‘നിഴൽ’ എന്ന ചിത്രത്തില്‍ ആദ്യ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നിഴലിലെ അഭിനയം കണ്ടാണ് ആദ്യയെ ചിത്രത്തിലെ നായകയായി തീരുമാനിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

മലയാള സിനിമയിലെ യുവനിരയിലെ നായകന്മാരിലൊരാളായ ടൊവിനോയ്ക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് ആദ്യ വളരെ വലുതാണ്. മുത്തമണിയാവാനുള്ള തയ്യാറെടുപ്പിലാണ് ആദ്യയിപ്പോൾ.

നെടുമുടി വേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിയ്യറ്റർ ഓഫ് ​ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ ജിനു വി എബ്രഹാം ആണ്. പൃഥ്വിരാജിന്‍റെ ‘കടുവ’യ്ക്ക് ശേഷം ജിനുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്. പ്രശസ്ത ഛായാ​ഗ്രാഹകൻ ​ഗീരീഷ് ​ഗം​ഗാധരൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്.