ആട് മൂന്നാം ഭാഗം വരുന്നു; സ്ഥിരീകരണം നൽകി സംവിധായകൻ

വമ്പൻ വിജയം കൊയ്ത രണ്ടാം ഭാഗത്തിന് ശേഷം ആടിന്റെ മൂന്നാം ഭാഗം വരുന്നു. ജയസൂര്യ നായകൻ ആയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം തീയേറ്ററിൽ പരാജയം കണ്ടെങ്കിലും പിന്നീട് ലഭിച്ച പ്രേക്ഷക പിന്തുണയെ തുടർന്ന് ഇറക്കിയ രണ്ടാം ഭാഗം റെക്കോര്ഡ് വിജയം കൊയ്തിരുന്നു. ഇതിനെ തുടർന്ന് ചിത്രത്തിന്റെ മൂന്നാം ഭാഗം വരുമെന്ന് നിർമ്മാതാവ് മുന്നെ പറഞ്ഞിരുന്നെങ്കിലും പിന്നീട്‌ ഇത്‌ സംബദ്ധിച്ച്‌ വാർത്തകൾ ഒന്നും വന്നിരുന്നില്ല. ഇന്ന് ഇപ്പോൾ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചു സംവിധായകൻ മിഥുൻ മാനുവൽ ആണ് ചിത്രത്തിന്റെ മൂന്നാം ഭാഗം വരുമെന്ന വാർത്തക്ക്‌ സ്ഥിരീകരണം നൽകിയിരിക്കുന്നത്‌.

ഷാജി പാപ്പനെയും കൂട്ടരെയും അടുത്ത വർഷം കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments