കൊറോണ കാലത്ത് ഷൂട്ടിംഗ് നടക്കുന്ന ലോകത്തിലെ ഏക ചിത്രമായി ആടുജീവിതം

ആടുജീവിതം ഷൂട്ടിനായി പോയി പൃഥ്വിയും സംവിധായകൻ ബ്ലെസിയും ഉൾപ്പെടുന്ന സംഘം ജോർദ്ദാനിൽ കുടുങ്ങി പോയ വാർത്തകൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്‌. അതിന് ശേഷം ഇപ്പോൾ ആദ്യ ഘട്ട ഷൂട്ടിംഗ് പൂർത്തിയാക്കുന്ന തിരക്കിലാണ് സംഘം. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന ലോകത്തിലെ തന്നെ ഏക ചിത്രമാണ് ആടുജീവിതം. ഭക്ഷണം കിട്ടാതെ വലഞ്ഞ ഷൂട്ടിംഗ് ഗ്രൂപ്പിന് ഭക്ഷണം എത്തിച്ചതും ഒരു മലയാളി വ്യവസായി തന്നെ. വൈകാതെ തന്നെ ആദ്യ ഷെഡ്യൂൾ പൂർത്തി ആയാൽ നാട്ടിലേയ്ക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരിക്കും ഇവർ. ശേഷം സ്ഥിതിഗതികൾ നേരെ ആയതിന് ശേഷം മാത്രമായിരിക്കും രണ്ടാം ഘട്ട ചിത്രീകരണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments