കൊറോണ പ്രതിസന്ധിയും തരണം ചെയ്തുകൊണ്ട് ആടുജീവിതം ഷൂട്ടിംഗ് തുടരുന്നു

മലയാളത്തിന്റെ ബ്രഹ്മാണ്ഡ സിനിമ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ട്.
കഴിഞ്ഞ മാസമാണ് പൃഥ്വി ആടുജീവിതം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു ജോർദാനിലേയ്ക്ക് പോവുന്നത്. അവസാന ഷെഡ്യൂൾ ചിത്രീകരിക്കാൻ ബ്ലെസിയും സംഘവും ഒരുങ്ങുന്നതോടൊപ്പം തന്നെ ആയിരുന്നു ലോകത്താകെ കൊറോണ വൈറസ് പ്രതിസന്ധിയും ബുദ്ധിമുട്ടുകളും ഉണ്ടായത്. ഇതോടെ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന ഭക്ഷണ സാധനങ്ങളുമായി മരുഭൂമിയിൽ കുടുങ്ങി പോയ ക്രൂവിന് സഹായം അഭ്യർഥിച്ചു കൊണ്ട് ബ്ലെസി എംപി ആന്റോ ആന്റണിയ്ക്ക് അയച്ച മെയിൽ പ്രകാരം കൃത്യ സമയത്ത് സഹായം ലഭിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെട്ട് ആണ് സഹായം ലഭ്യമാക്കിയത്.

പൃഥ്വിരാജ് ഉൾപ്പെടുന്ന 58 പേര് വാദി റം മരുഭൂമിയിൽ ഏപ്രിൽ 10 വരെ ഷൂട്ടിംഗ് തുടരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments