ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആടുജീവിതത്തിന് സബ്ടൈറ്റിൽ ഇല്ലെന്ന് അണിയറക്കാർ. ചിത്രത്തിലെ കഥാപാത്രമായ നജീബിന് മനസിലാകാത്ത ഭാഷ എന്തിന് പ്രേക്ഷകർ മനസിലാക്കണം എന്ന ചിന്തയും ഒപ്പം കഥാപാത്രത്തിന്റെ അവസ്ഥയുടെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അവസരമായും ഈ പരീക്ഷണം ചെയ്യാൻ അവർ മുതിരുന്നു. പൃഥ്വിരാജ് നായകൻ ആകുന്ന ചിത്രത്തിൽ അമല പോൾ ആണ് നായികയായി എത്തുന്നത്.

കെ യു മോഹനൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ രണ്ടു ഷെഡ്യൂളുകൾ ഇത് വരെ പൂർത്തിയായി കഴിഞ്ഞു. മൂന്നാം ഷെഡ്യൂൾ നവംബറിൽ ആരംഭിക്കും. വലിയ ഒരു ഇടവേളയ്ക്ക് ശേഷം എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ആടുജീവിതത്തിന് ഉണ്ട്.



