സ്ത്രീവിരുദ്ധതക്കും ജനാധിപത്യവിരുദ്ധതക്കും ആറാട്ട് സിനിമയിൽ സ്ഥാനമുണ്ടാകില്ലെന്ന് തിരക്കഥാകൃത്ത്

സിനിമകളിലെ സ്ത്രീവിരുദ്ധതയും, ജനാധിപത്യ വിരുദ്ധതയുമെല്ലാം ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. ആരോഗ്യകരമായ ചർച്ചകൾ നടക്കുന്നതിന്റെ മാറ്റം സിനിമകളിലും ഇപ്പോൾ പ്രകടമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് തിരക്കാഥാകൃത്ത് ഉദയകൃഷ്ണ. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ആറാട്ടിനെക്കുറിച്ചുള്ള സംഭാഷണത്തിനിടെയാണ് പരാമർശം.

ജാതിപ്പേരും തൊഴില്‍പ്പേരും പറഞ്ഞ് ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ ഇനി ആരും എഴുതില്ല. മലയാള സിനിമയില്‍ സ്ത്രീവിരുദ്ധതക്കും ജനാധിപത്യവിരുദ്ധതക്കും സ്ഥാനമില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു.

ആറാട്ട് മാസ് മസാല പടമായിരിക്കുമെങ്കിലും സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു.

“ആറാട്ട് ഒരു മാസ് മസാല പടം തന്നെയായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാല്‍, അതില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്നുകാണാവുന്ന എന്റര്‍ടെയ്‌നര്‍ എന്നു പറയാം.”

പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. ബി.ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. ബി ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്.