ചാക്കോച്ചൻ നായകനാകുന്ന അള്ള്‌ രാമേന്ദ്രനിലെ ആദ്യം ഗാനം സൂപ്പർഹിറ്റ്‌..!!

ബിലഹരി സംവിധാനം ചെയ്ത്‌ ചാക്കോച്ചൻ നായകനാകുന്ന അള്ള്‌ രാമേന്ദ്രനിലെ ‘ആരും കാണാതെ’ എന്ന ആദ്യം ഗാനം സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ്‌. ഷാൻ റഹ്മാൻ സംഗീതം നൽകി അദീഫ്‌ മൊഹമ്മദ്‌ ആലപിച്ച ഗാനം ഇന്നലെ ആണ് റിലീസ്‌ ചെയ്തത്‌. ഗാനം പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 4 ലക്ഷം പ്രേക്ഷകരാണ് ഗാനം യൂട്യൂബിൽ കണ്ടത്‌. ഇപ്പോഴും യൂട്യൂബ്‌ ഇന്ത്യ ട്രെന്റിംഗിൽ 4ആം സ്ഥാനത്താണ് ഗാനം.

ചാക്കോച്ചനെ കൂടാതെ ചാന്ദിനി ശ്രീധരൻ, അപർണ ബാലമുരളി, കൃഷ്ണ ശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ആഷിക്‌ ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്‌ ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 1ന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments