ബഷീറിന്റെ ‘നീലവെളിച്ചം’ വീണ്ടും വെള്ളിത്തിരയിലേക്ക്‌; ആഷിഖ്‌ അബു ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിയും ചാക്കോച്ചനും റിമയും

വൈക്കം മുഹമ്മദ്‌ ബഷീർ എന്ന വിഖ്യാത സാഹിത്യകാരന്റെ നീലവെളിച്ചം എന്ന നോവൽ വീണ്ടും വെള്ളിത്തിരയിലേക്ക്‌ എത്തുന്നു. ആഷിഖ്‌ അബു സംവിധാനം ചെയ്യുന്ന സിനിമയിൽ പൃഥ്വിരാജ്‌, കുഞ്ചക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്‌. ബഷീറിന്റെ 113ആം ജന്മദിനം കൂടിയായ ഇന്നാണ് അണിയറ പ്രവർത്തകർ അദ്ദേഹത്തിന് ആദരസൂചകമായി സിനിമ പ്രഖ്യാപിച്ചത്‌. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.