വമ്പൻ താരനിരയുമായി ആഷിക്‌ അബുവിന്റെ ‘വൈറസ്‌’ ; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി !!

മായാനദിക്ക്‌ ശേഷം ആഷിക്‌ അബു സംവിധാനം ചെയ്യുന്ന വൈറസ്‌ എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. വൻ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രം ഈ വർഷത്തെ ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഫിലിംഫെയർ ഇന്ത്യയുടെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെ പുറത്തിറങ്ങി.

കഴിഞ്ഞ വർഷം കോഴിക്കോട്‌ ജില്ലയെ മാത്രമല്ല കേരളത്തെ തന്നെ ഭീതിയിലാഴ്തിയ നിപ്പ വൈറസിനെ ആസ്പദമാക്കിയാണ് ആഷിക്‌ അബു ഈ ചിത്രം ഒരുക്കുന്നത്‌. ടോവിനോ തോമസ്‌, ഇന്ദ്രജിത്‌, ആസിഫ്‌ അലി, കുഞ്ചാക്കോ ബോബൻ, സൗബിൻ, റിമ കല്ലിങ്കൽ, പാർവതി, പൂർണിമ ഇന്ദ്രജിത്‌, മഡോണ സെബാസ്റ്റ്യൻ, രമ്യ നമ്പീശൻ എന്ന വൻ താരനിര തന്നെ അണിനിരക്കുന്ന ഈ മൾട്ടി സ്റ്റാറിംഗ്‌ ചിത്രം ഏപ്രിൽ 26ന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments