ചിത്രീകരണത്തിനിടെ ബോളിവുഡ് നടൻ അഭിഷേക് ബച്ചന് പരുക്ക്. ഇതേ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലത് കൈയ്ക്കാണ് താരത്തിന് പരുക്കേറ്റത്. അഭിഷേക് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ആര്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്ത അഭിനയിച്ച ‘ഒത്ത സെരുപ്പ് സൈസ് 7’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ അഭിനയിക്കവെയാണ് താരത്തിന് അപകടം സംഭവിച്ചത്.
ബോബ് ബിസ്വാസ് എന്ന ചിത്രമാണ് ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന അഭിഷേകിന്റെ മറ്റൊരു സിനിമ. കൂടാതെ ദാസ്വി എന്ന ചിത്രത്തിലും അഭിഷേക് കേന്ദ്ര കഥാപാത്രമാണ്.



